30 ഏപ്രിൽ 2010

സ്വപ്‌ന നഷ്‌ടം

എന്റെ സ്വപ്‌നങ്ങള്‍പാറ്റകളെ പോലെയാണ്‌.
മഴനൂലിറങ്ങിയ മണ്ണില്‍ നിന്നും
ഉയിരെടുക്കുന്ന പാറ്റകളെ പോലെ
അവ അണമുറിയാതെ പുറത്ത്‌ വരുന്നു.
നിമിഷ നേരത്തേക്കാണെങ്കിലും അവ
ജനി
ക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു....
വെളിച്ചത്തിന്റെ പളപളപ്പില്‍
തിമിര്‍ത്താടി ഒടുവില്‍ ചിറകൊടിഞ്ഞ്‌
ചത്ത്‌ കാലത്തിലലിയുന്നു.
അങ്ങനെ ഒരു സ്വപ്‌ന നഷ്‌ടത്തിന്റെ
ആലസ്യത്തില്‍ നിന്നും എന്റെ
അടുത്ത സ്വപ്‌നത്തിന്‌ ജീവന്‍ വെക്കുകയായി.
ജീവിക്കാനിടമില്ലാത്ത കാലമേ......മാറുക
ഇതെന്റെ സ്വപ്‌നം.....
ജനിക്കട്ടെ, ജീവിക്കട്ടെ, മരിക്കട്ടെ.....!

കാലത്തിന്റെ ജീവനെവിടെ?

മടുപ്പിന്റെ വിഫല രേതസ്സിലാണ്‌
എന്റെ ജീവനിപ്പോള്‍.
ഏകാന്തതയുടെ നിശ്ശബ്‌ദ സാന്നിദ്ധ്യം
ഹൃത്തില്‍ മനമഴിയുമ്പോള്‍
അലയാഴിയിലെ അലകളായ്‌
കാലം അടുത്തു വരുന്നു...
പക്ഷെ, കാലത്തിന്റെ ജീവനില്‍
എനിക്കിപ്പോഴും വിശ്വാസമില്ല.

03 മേയ് 2009

പിരിഞ്ഞപ്പോള്‍ നഷ്ടപ്പെട്ടത്



പിരിയാന്‍ ഒന്നിക്കണം
ഒന്നിച്ചത്‌ പിരിയാന്‍ കലഹം വേണം.
അത്‌ കൊണ്ട്‌ ഞാനൊരു കലഹമാണ്‌.
കലഹത്തില്‍ നിന്നാണ്‌
ഈ വാക്കുകള്‍ പിരിഞ്ഞത്‌.
തികഞ്ഞ ഒരു ഗര്‍ഭത്തിന്റെ
കലഹത്തില്‍ നിന്നാണ്‌
ഞാന്‍ തന്നെ പിരിഞ്ഞത്‌!

*              *               *
നേടിയ ഓരോ നിമിഷവും
അടുത്ത നിമിഷം തട്ടിയെടുക്കുന്നു
ഇനി എനിക്കു നേടാനുള്ളത്‌
നഷ്‌ടത്തെയാണ്‌,
നഷ്‌ടം മാത്രമെ അനശ്വരമായുള്ളൂ..
നീയും എന്റെ ഒരു നഷ്‌ടം,
നിനക്കായ്‌ പൊഴിഞ്ഞ കണ്ണീരും,
നമുക്കിടയിലില്ലാത്ത പ്രണയവും,
എനിക്കിടയിലില്ലാത്ത നീയും! 

28 ഏപ്രിൽ 2009

ഗീതാഞ്ജലിയില്‍ നിന്ന്


എവിടെ ഭയമില്ലാതെ ബുദ്ധി ഉയോഗിക്കുവാന്‍ സാധിക്കുമോ

എവിടെ തല ഉയര്‍ത്തി നിന്നു ജീവിക്കുവാന്‍ ഇടയാക്കുമോ

എവിടെ ലോകം സ്വാര്‍‍ത്ഥതയുടെ കൊച്ചു കൊച്ചു അതിരുകള്‍ കൊണ്ട് വേര്‍ത്തിരിക്കപ്പെടാതിരിക്കുമോ

എവിടെ വാക്കുകള്‍ സത്യത്തിന്റെ ഉള്ളറകളില്‍ നിന്ന് നിര്‍ഗളിക്കാന്‍ ഇടയാക്കുമോ

എവിടെ പൂര്‍ണ്ണതയിലേക്കു വളരുവാന്‍ മനുഷ്യകരങ്ങള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുമോ
എവിടെ ബുദ്ധിയുടെ വ്യക്തമായ പ്രവാഹം ജീവനില്ലാത്ത ആചാരങ്ങളിലേക്കു താണു പോകാതിരിക്കാന്‍ സഹായിക്കുമോ

എവിടെ മനുഷ്യബുദ്ധി അങ്ങയുടെ വിശാലമായ ചിന്താ തല‍ത്തിലേക്കും പ്രവരത്തനമ്മണ്ഡലങ്ങളിലേക്കും നയിക്കപ്പെടുമോ

ആ സ്വതന്ത്ര്യത്തിന്റെ സീമകളിലേക്ക്

എന്റെ പിതാവെ...........

എന്റെ രാജ്യത്തെ ഉയര്‍ത്തേണമെ.....

(ടാഗോറിന്റെ ഗീതാഞ്ജലിയില്‍ നിന്ന്)




21 ഏപ്രിൽ 2009

നീ.......


വിടരാന്‍ മടിക്കുന്ന പൂമൊട്ട്‌,
വിടര്‍ന്ന പൂവ്‌,
ഞെട്ടറുക്കപ്പെട്ട പൂവ്‌,
പൊഴിഞ്ഞഴിഞ്ഞു വീണ പൂവ്‌,
വാടിക്കരിഞ്ഞുണങ്ങിയ പൂവ്‌...
എനിക്ക്‌,
സുഗന്ധം ചോര്‍ന്ന പൂവിന്‍ ദലം.
നിനക്ക്‌,
സത്ത ചോര്‍ന്ന പഴച്ചാറും..

31 മാർച്ച് 2009

കരിയില



പച്ചിലകള്‍ക്ക്‌ ജീവനില്ല!
ഞെരിഞ്ഞമരുമ്പോള്‍ ശബ്‌ദമുണ്ടാക്കാന്‍
പച്ചിലകള്‍ക്കാവില്ല!
കരിയിലകളിലാണ്‌ ജീവനുള്ളത്‌!
ഒടുക്കത്തതെങ്കിലും അവ
കരി പിരി ശബ്‌ദമുണ്ടാക്കുന്നു...