30 ഏപ്രിൽ 2010

സ്വപ്‌ന നഷ്‌ടം

എന്റെ സ്വപ്‌നങ്ങള്‍പാറ്റകളെ പോലെയാണ്‌.
മഴനൂലിറങ്ങിയ മണ്ണില്‍ നിന്നും
ഉയിരെടുക്കുന്ന പാറ്റകളെ പോലെ
അവ അണമുറിയാതെ പുറത്ത്‌ വരുന്നു.
നിമിഷ നേരത്തേക്കാണെങ്കിലും അവ
ജനി
ക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു....
വെളിച്ചത്തിന്റെ പളപളപ്പില്‍
തിമിര്‍ത്താടി ഒടുവില്‍ ചിറകൊടിഞ്ഞ്‌
ചത്ത്‌ കാലത്തിലലിയുന്നു.
അങ്ങനെ ഒരു സ്വപ്‌ന നഷ്‌ടത്തിന്റെ
ആലസ്യത്തില്‍ നിന്നും എന്റെ
അടുത്ത സ്വപ്‌നത്തിന്‌ ജീവന്‍ വെക്കുകയായി.
ജീവിക്കാനിടമില്ലാത്ത കാലമേ......മാറുക
ഇതെന്റെ സ്വപ്‌നം.....
ജനിക്കട്ടെ, ജീവിക്കട്ടെ, മരിക്കട്ടെ.....!

കാലത്തിന്റെ ജീവനെവിടെ?

മടുപ്പിന്റെ വിഫല രേതസ്സിലാണ്‌
എന്റെ ജീവനിപ്പോള്‍.
ഏകാന്തതയുടെ നിശ്ശബ്‌ദ സാന്നിദ്ധ്യം
ഹൃത്തില്‍ മനമഴിയുമ്പോള്‍
അലയാഴിയിലെ അലകളായ്‌
കാലം അടുത്തു വരുന്നു...
പക്ഷെ, കാലത്തിന്റെ ജീവനില്‍
എനിക്കിപ്പോഴും വിശ്വാസമില്ല.