
പിരിയാന്‍ ഒന്നിക്കണം
ഒന്നിച്ചത് പിരിയാന്‍ കലഹം വേണം.
അത് കൊണ്ട് ഞാനൊരു കലഹമാണ്.
കലഹത്തില്‍ നിന്നാണ്
ഈ വാക്കുകള്‍ പിരിഞ്ഞത്.
തികഞ്ഞ ഒരു ഗര്‍ഭത്തിന്റെ
കലഹത്തില്‍ നിന്നാണ്
ഞാന്‍ തന്നെ പിരിഞ്ഞത്!
* * *
നേടിയ ഓരോ നിമിഷവും
അടുത്ത നിമിഷം തട്ടിയെടുക്കുന്നു
ഇനി എനിക്കു നേടാനുള്ളത്
നഷ്‌ടത്തെയാണ്,
നഷ്‌ടം മാത്രമെ അനശ്വരമായുള്ളൂ..
നീയും എന്റെ ഒരു നഷ്‌ടം,
നിനക്കായ് പൊഴിഞ്ഞ കണ്ണീരും,
നമുക്കിടയിലില്ലാത്ത പ്രണയവും,
എനിക്കിടയിലില്ലാത്ത നീയും!